ചൂണ്ടയിടാന്‍ എത്തിയവർ കണ്ടത്​ അഴുകിയ മൃതദേഹം; കരമനയാറ്റിലാണ്​ നാടിനെ നടുക്കിയ സംഭവം

നേമം: കരമനയാര്‍ ഒഴുകുന്ന മങ്കാട്ടുകടവിനു സമീപം അജ്ഞാത മൃതദേഹം കണ്ടെത്തി. മങ്കാട്ടുകടവ് മൂലത്തോപ്പ് പനച്ചോട്ടുകടവ് ആറ്റിലാണ് വൈകുന്നേരം 4.30ന് ഏകദേശം 60 വയസ്സ് തോന്നിക്കുന്ന പുരുഷ​െൻറ മൃതദേഹം കണ്ടെത്തിയത്.

വെള്ളമുണ്ടും ഷര്‍ട്ടും ധരിച്ച നിലയിലായിരുന്നു. 145 സെ.മീ ഉയരം വരും. ശരീരത്തിലെ തൊലിയിളകി എല്ലുകള്‍ പുറത്തുകാണുന്ന നിലയിലായിരുന്നു മൃതദേഹം.

ആറ്റില്‍ ചൂണ്ടയിടാന്‍ എത്തിയവരാണ് മൃതദേഹം ആറ്റില്‍ കിടക്കുന്ന വിവരം പൊലീസില്‍ അറിയിച്ചത്. മലയിന്‍കീഴ് പൊലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളേജ് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുണ്ട്.

Tags:    
News Summary - an unknown body found in karamanyaru

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.