ബംഗളൂരു: മുന്നില്‍ പോകുന്ന ലോറിയെ മറികടക്കാന്‍ ശ്രമിക്കുന്നതിനിടെ ലോറിയില്‍ ബൈക്കിെൻറ ഹാന്‍ഡില്‍ കുടുങ്ങി തെറിച്ചുവീണ രണ്ട് വിദ്യാർഥികൾ മരിച്ചു. ബെന്നാര്‍ഘട്ടയിലെ എ.എം.സി കോളജ് വിദ്യാര്‍ഥികളായ കൗശിക് (19), സുഷമ (19) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്ച വൈകീട്ടാണ് അപകടമുണ്ടായത്.
ബെന്നാര്‍ഘട്ട ബയളോജിക്കല്‍ പാര്‍ക്കില്‍നിന്ന് മടങ്ങുന്നതിനിടെയായിരുന്നു ദാരുണസംഭവം. ഹാന്‍ഡില്‍ ലോറിയിൽ കുടുങ്ങിയതോടെ ബൈക്ക് റോഡിലേക്ക് മറിയുകയായിരുന്നു. ഇതോടെ ഇരുവരും തലയടിച്ച് വീണു. പത്തുമീറ്ററോളം ബൈക്കിനെ വലിച്ചിഴച്ച് മുന്നോട്ടുപോയശേഷമാണ് ലോറി നിര്‍ത്തിയത്. സംഭവശേഷം ഡ്രൈവര്‍ ഓടിരക്ഷപ്പെട്ടു.
ഇരുവരെയും സമീപത്തെ സ്വകാര്യ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബംഗളൂരുവിനു സമീപത്തെ സരക്കി സ്വദേശികളാണ് ഇരുവരും. സംഭവത്തില്‍ ബെന്നാര്‍ഘട്ട പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.