Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightNewschevron_rightObituarieschevron_rightAccidentchevron_rightബൈക്ക്​ ​ഹാ​ന്‍ഡി​ല്‍...

ബൈക്ക്​ ​ഹാ​ന്‍ഡി​ല്‍ ലോറിയിൽ കു​ടു​ങ്ങി രണ്ട്​ വിദ്യാർഥികൾക്ക്​ ദാരുണാന്ത്യം

text_fields
bookmark_border
ബൈക്ക്​ ​ഹാ​ന്‍ഡി​ല്‍ ലോറിയിൽ കു​ടു​ങ്ങി രണ്ട്​ വിദ്യാർഥികൾക്ക്​ ദാരുണാന്ത്യം
cancel

ബം​ഗ​ളൂ​രു: മു​ന്നി​ല്‍ പോ​കുന്ന ലോ​റി​യെ മ​റി​ക​ട​ക്കാ​ന്‍ ശ്ര​മി​ക്കു​ന്നതിനിടെ ലോ​റി​യി​ല്‍ ബൈ​ക്കി‍െൻറ ഹാ​ന്‍ഡി​ല്‍ കു​ടു​ങ്ങി തെറിച്ചുവീണ രണ്ട്​ വിദ്യാർഥികൾ മരിച്ചു. ബെ​ന്നാ​ര്‍ഘ​ട്ട​യി​ലെ എ.​എം.​സി കോ​ള​ജ് വി​ദ്യാ​ര്‍ഥി​ക​ളാ​യ കൗ​ശി​ക് (19), സു​ഷ​മ (19) എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്. വ്യാ​ഴാ​ഴ്ച വൈ​കീ​ട്ടാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്.

ബെ​ന്നാ​ര്‍ഘ​ട്ട ബ​യ​ളോ​ജി​ക്ക​ല്‍ പാ​ര്‍ക്കി​ല്‍നി​ന്ന് മ​ട​ങ്ങു​ന്ന​തി​നി​ടെയായിരുന്നു ദാരുണസംഭവം. ഹാ​ന്‍ഡി​ല്‍ ലോറിയിൽ കു​ടു​ങ്ങി​യ​തോ​ടെ ബൈക്ക്​ റോ​ഡി​ലേ​ക്ക് മ​റി​യു​ക​യാ​യി​രു​ന്നു. ഇ​തോ​ടെ ഇ​രു​വ​രും ത​ല​യ​ടി​ച്ച് വീ​ണു. പ​ത്തു​മീ​റ്റ​റോ​ളം ബൈ​ക്കി​നെ വ​ലി​ച്ചി​ഴ​ച്ച് മു​ന്നോ​ട്ടു​പോ​യ​ശേ​ഷ​മാ​ണ് ലോ​റി നി​ര്‍ത്തി​യ​ത്. സം​ഭ​വ​ശേ​ഷം ഡ്രൈ​വ​ര്‍ ഓ​ടി​ര​ക്ഷ​പ്പെ​ട്ടു.

ഇ​രു​വ​രെ​യും സ​മീ​പ​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലെ​ത്തി​ച്ചെ​ങ്കി​ലും ര​ക്ഷി​ക്കാ​നാ​യി​ല്ല. ബം​ഗ​ളൂ​രു​വി​നു സ​മീ​പ​ത്തെ സ​ര​ക്കി സ്വ​ദേ​ശി​ക​ളാ​ണ് ഇ​രു​വ​രും. സം​ഭ​വ​ത്തി​ല്‍ ബെ​ന്നാ​ര്‍ഘ​ട്ട പൊ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം തു​ട​ങ്ങി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Accident DeathBike accident
News Summary - bannerghatta: 2 teenagers on bicycles die in accident with mini-truck
Next Story