കാലടി: വിനോദയാത്രക്ക് തമിഴ്നാട് വഴി ബംഗളൂരുവിലേക്ക് ബൈക്കിൽ പോയ സംഘത്തിൽപെട്ട കാലടി സ്വദേശിയായ യുവാവ് സത്യമംഗലത്തിനുസമീപം വാഹനാപകടത്തിൽ മരിച്ചു.
കാലടി നീലീശ്വരം നടുവട്ടം കൂട്ടാല വീട്ടിൽ ഡേവീസിെൻറ മകൻ അലക്സാണ് (22) മരിച്ചത്. കൂടെ സഞ്ചരിച്ച സുഹൃത്ത് കാഞ്ഞൂർ പാറപ്പുറം സ്വദേശി പാങ്കോട് വീട്ടിൽ അജീഷിെൻറ മകൻ ശ്രീജുവിനെ (22) ഗുരുതര പരിക്കുകളോടെ കോയമ്പത്തൂരിലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
വ്യാഴാഴ്ച വൈകീട്ടാണ് ഇരുവരും ബൈക്കിൽ യാത്ര പുറപ്പെട്ടത്. മറ്റ് സ്ഥലങ്ങളിൽനിന്നും ബൈക്കിൽ ഇവരോടൊപ്പം നാലുപേർകൂടി ചേർന്നു. വെള്ളിയാഴ്ച രാവിലെ ഒമ്പതോടെ സത്യമംഗലത്തിനുസമീപം യുവാക്കൾ സഞ്ചരിച്ച ബൈക്കിൽ എതിരെ വന്ന മിനിലോറി ഇടിക്കുകയായിരുന്നു.
മരിച്ച അലക്സ് അങ്കമാലി സെൻറ് ആൻസ് കോളജിലെ ബി.കോം അവസാന വർഷ വിദ്യാർഥിയാണ്. സംസ്കാരം ശനിയാഴ്ച നടുവട്ടം സെൻറ് ആൻറണീസ് പള്ളി സെമിത്തേരിയിൽ. മാതാവ്: നീന. സഹോദരി: അനീഷ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.