ചേർത്തല: തണ്ണീർമുക്കം ബണ്ടിന് സമീപം തടി കയറ്റിവന്ന മിനിലോറിയുമായി ഇടിച്ച് ബൈക്ക് യാത്രികനായ യുവാവ് മരിച്ചു. തണ്ണീർമുക്കം പഞ്ചായത്ത് ആറാം വാർഡിൽ കരിയിൽ ബാബുവിെൻറ (ഉദയൻ) മകൻ സൂരജാണ് (23) മരിച്ചത്. കുമരകത്തെ സ്വകാര്യ റിസോർട്ടിലെ ജീവനക്കാരനായിരുന്നു.
ഞായറാഴ്ച രാത്രി 8 മണിയോടെയാണ് അപകടം. വൈക്കത്തുനിന്ന് തടികയറ്റി വന്ന ലോറിയുമായാണ് ഇടിച്ചതെന്ന് മുഹമ്മ െപാലീസ് പറഞ്ഞു. മാതാവ്: ജിജി. സഹോദരൻ: മയൂഖ്.
തുറവൂർ: എൻ.സി.സി കവലക്ക് തെക്കുവശത്ത് ഞായറാഴ്ച രാത്രി 11.30 ഓടെയുണ്ടായ ബൈക്കപകടത്തിൽ മരട് നെട്ടൂർ സ്വദേശിയായ യുവാവ് മരിച്ചു. കൈതവളപ്പ് ഷെരീഫിെൻറ മകൻ ഷഹാബാണ് (29) ആണ് മരിച്ചത്.
ചേർത്തലയിൽ മരണ വീട്ടിൽ മറന്ന മൊബൈൽ ഫോൺ എടുക്കുന്നതിനായി തിരിച്ച് പോകുന്നതിനിടയിലാണ് അപകടം. തുറവൂർ ഭാഗത്തേക്ക് പോകുമ്പോൾ നിയന്ത്രണം വിട്ട ബൈക്ക് സമീപ പോസ്റ്റിലിടിച്ചെന്ന് കരുതുന്നതായി കുത്തിയതോട് പൊലീസ് പറഞ്ഞു.
ഹെൽമറ്റ് തകർന്ന് റോഡരികിൽ വീണ് കിടന്ന ഷഹാബിനെ കണ്ട വഴിയാത്രക്കാരൻ കുത്തിയതോട് പൊലീസിൽ അറിയിച്ചതിനെ തുടർന്ന് തുറവൂർ ഗവ. ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം തുറവൂർ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. മാതാവ് ആബിദ. സഹോദരൻ: ഷഹാസ്. ഖബറടക്കം നെട്ടൂർ മഹല്ല് മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടത്തി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.