വെമ്പായത്ത്​ ബൈക്കുകൾ കൂട്ടിയിടിച്ച്​ രണ്ട്​ യുവാക്കൾ മരിച്ചു

തിരുവനന്തപുരം: വെമ്പായത്ത്​ ബൈക്കുകൾ കൂട്ടിയിടിച്ച്​ രണ്ട്​ യുവാക്കൾ മരിച്ചു. വെഞ്ഞാറമൂട്​ സ്വദേശി രാഹുലും (23) ഇടിക്കുംതല സ്വദേശി അഭിഷേകുമാണ്​ (22)​ മരിച്ചത്​. കന്യാകുളങ്ങര പെട്രോൾ പമ്പിന് സമീപം രാത്രി 10 മണിയോടെയായിരുന്നു അപകടം.

വെഞ്ഞാറമൂട് സ്വദേശികളായ രണ്ടുപേർ സഞ്ചരിച്ച ബൈക്കും കന്യാകുളങ്ങര ഇടുക്കുംതല സ്വദേശി സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടിയിടിച്ചത്. അപകടത്തിന്​ പിന്നാലെ മൂന്നുപേരെ മെഡിക്കൽ കോളജ്​ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. അവ​ിടെവെച്ചാണ്​ രാഹുലും അഭിഷേകും മരിച്ചത്​.

ബൈക്കുകൾ അമിതവേഗതയിലായിരുന്നുവെന്ന്​ ദൃസാക്ഷികൾ പറഞ്ഞു. കൂട്ടിയിടിച്ച ശേഷം നിയന്ത്രണം വിട്ട് ബൈക്കുകൾ അതുവഴി കടന്നു​പോകുകയായിരുന്ന ജീപ്പിൽ ഇടിച്ചു. ഇടിയുടെ ആഘാതത്തിൽ ഒരു ബൈക്കിലേക്ക് തീ പടർന്നു പിടിക്കുകയും ചെയ്തു. പെട്രോൾ പമ്പിൽ നിന്നും ഫയർ എക്സ്​റ്റിഗ്വിഷർ ഉപയോഗിച്ചാണ്​ നാട്ടുകാർ തീയണച്ചത്​.

അപകടത്തിൽപെട്ടവരെ ആശുപത്രിയിലെത്തിക്കാൻ ആരും കരുണ കാണിച്ചില്ലെന്ന്​ ആക്ഷേപമുയർന്നു. പൊലീസ് ജീപ്പിലും ആംബുലൻസിലും ആയിട്ടാണ് യുവാക്കളെ ആശുപത്രിയിൽ എത്തിച്ചത്.

Tags:    
News Summary - bikes collide in vembayam two youths died

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.