ചാവക്കാട് ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം

ചാവക്കാട്: നഗരമധ്യത്തിൽ ടിപ്പർ ലോറിയിടിച്ച് ബൈക്ക് യാത്രികന് ദാരുണാന്ത്യം. മണത്തല പോക്കാകില്ലത്ത് റസാഖിന്റെ മകൻ ഇല്ല്യാസാണ് (43) മരിച്ചത്. ശനിയാഴ്ച ഉച്ചക്ക് 1.30ഓടെ ചാവക്കാട് ജങ്ഷനിലെ ട്രാഫിക് ഐലൻറിനു സമീപമാണ് അപകടമുണ്ടായത്.

മണത്തല ഭാഗത്തേക്ക്‌ പോവുകയായിരുന്നു ഇരു വാഹനങ്ങളും. ടിപ്പർ ലോറി ഇല്യാസ് സഞ്ചരിച്ച സ്‌കൂട്ടറിൽ കൊളുത്തി വലിക്കുകയായിരുന്നു. തുടർന്ന് സ്‌കൂട്ടറും യാത്രികനും ലോറിക്കടിയിലേക്ക് വീണു. സംഭവം കണ്ട നാട്ടുകാർ ബഹളമുണ്ടാക്കിയതിനെ തുടർന്ന് ലോറി നിർത്തിയെങ്കിലും പിൻഭാഗത്തെ ചക്രം ശരീരത്തിലൂടെ കയറി ഇറങ്ങിയിരുന്നു. ഉടൻ ചാവക്കാട് സ്വകാര്യ ആശുപത്രിയിൽ എത്തിക്കുന്നതിനിടയിലാണ്ട് മരണം. 

ഗൾഫിലായിരുന്ന ഇല്യാസ് രണ്ടു ദിവസം മുൻപാണ് നാട്ടിലെത്തിയത്. ഭാര്യ: മെഹർബാൻ. മക്കൾ : ഇശൽ, നൈജ. 

Tags:    
News Summary - Chavakkad tipper lorry accident death

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.