വാഹനാപകടത്തിൽ കോളജ്‌ വിദ്യാർഥിനി മരിച്ചു

പെരുമ്പാവൂർ: സ്‌കൂട്ടര്‍ കാറിലിടിച്ച് മറിഞ്ഞ് കോളജ് വിദ്യാര്‍ഥിനി മരിച്ചു. മുടിക്കൽ ബിയർ ഫാക്ടറി ജംക്ഷന് സമീപം നെല്ലിക്കാപ്പിള്ളി വീട്ടിൽ ഷാജഹാന്‍റെ മകൾ റൈസ ഫാത്തിമയാണ് (20) മരിച്ചത്. മാറമ്പിള്ളി എം.ഇ.എസ് കോളജിലെ ബി വോക് ഫാഷൻ ഡിസൈനിങ് രണ്ടാം വർഷ വിദ്യാർഥിനിയാണ്.

തിങ്കളാഴ്ച വൈകിട്ട് 5.15ന് കോളജിൽ നിന്ന് സ്കൂട്ടറിൽ വീട്ടിലേക്ക് പോകുമ്പോൾ പെരുമ്പാവൂർ - ആലുവ കെ.എസ്.ആർ.ടി.സി റോഡിൽ നളന്ദ സ്‌റ്റോപ്പിന് സമീപത്തായിരുന്നു അപകടം. കാറില്‍ തട്ടിയ സ്‌കൂട്ടര്‍ മിനിലോറിയില്‍ ഇടിച്ച് റോഡിലേക്ക് മറിയുകയായിരുന്നു. ആലുവ രാജഗിരി ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും രാത്രി 7.10ഓടെ മരിച്ചു.

മാതാവ്: ഷെമീന. സഹോദരൻ: ഷാഹിർ. 

Tags:    
News Summary - college student died in road accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-18 05:50 GMT