മനോജ്, പ്രസന്ന 

സ്‌കൂട്ടറിൽ പിക്കപ്പ് വാൻ ഇടിച്ച് ദമ്പതികൾക്ക് ദാരുണാന്ത്യം

കോട്ടയം: എം.സി റോഡ് മണിപ്പുഴയിൽ വാഹനാപകടത്തിൽ ദമ്പതികൾ മരിച്ചു. കോട്ടയം മൂലവട്ടം പുത്തൻപറമ്പിൽ പി.എസ്. മനോജ് (49), ഭാര്യ പ്രസന്ന എന്നിവരാണ് മരിച്ചത്. ചൊവ്വാഴ്ച വൈകിട്ട് മൂന്നരയോടെ കോട്ടയം മണിപ്പുഴ സിവിൽ സപ്ലൈസ് കോർപ്പറേഷൻ പമ്പിനു സമീപമായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്‌കൂട്ടറിൽ പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു.

പമ്പിൽ നിന്ന് പെട്രോൾ അടിച്ച ശേഷം ഇവർ സ്‌കൂട്ടറിൽ റോഡിലേയ്ക്കു പ്രവേശിക്കുമ്പോൾ എതിരെ അമിത വേഗത്തിൽ എത്തിയ പിക്കപ്പ് സ്‌കൂട്ടറിൽ ഇടിക്കുകയായിരുന്നു. ഇടിയെ തുടർന്ന് സ്‌കൂട്ടർ റോഡരികിലേക്ക് തെറിച്ചുവീണു. ഇരുവരും റോഡിൽ വീണു. ഇതുവഴി എത്തിയ ആംബുലൻസിൽ രണ്ടു പേരെയും ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിക്കുകയായിരുന്നു.

ചിങ്ങവനം പൊലീസും അഗ്നിരക്ഷാസേനയും സ്ഥലത്തെത്തി. അപകടത്തെ തുടർന്ന് എം.സി റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസപ്പെട്ടു.

മനോജ് ജില്ല ആശുപത്രിയിലും നാട്ടകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലും ജോലി ചെയ്തിരുന്നു. മനോജിന്‍റെ മൃതദേഹം ജില്ല ജനറൽ ആശുപത്രിയിലും പ്രസന്നയുടേത് മെഡിക്കൽ കോളജ് ആശുപത്രിയിലുമാണ്.

Tags:    
News Summary - couples died in road accident kottayam manippuzha

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.