ഓയൂർ: പൂയപ്പള്ളി ഫെഡറൽ ബാങ്കിന് സമീപം ആംബുലൻസും സ്കൂട്ടറും കൂട്ടിയിടിച്ച് മുത്തച്ഛനും ചെറുമകനും മരിച്ചു. ഉമ്മന്നൂർ പാറങ്കോട് വിജയ മന്ദിരത്തിൽ മനോഹരൻ (63), ഇദ്ദേഹത്തിെൻറ മകൾ ഗിരിജയുടെയും കല്ലുവാതുക്കൽ നടയ്ക്കൽ വയലിൽ വീട്ടിൽ രാമലിംഗത്തിെൻറയും മകൻ ശ്യാം (19) എന്നിവരാണ് മരിച്ചത്.
ഞായറാഴ്ച രാവിലെ 6.45നായിരുന്നു അപകടം. വെളിയം ഭാഗത്തുനിന്ന് പൂയപ്പള്ളിയിലേക്ക് പോവുകയായിരുന്ന സ്കൂട്ടർ ഫെഡറൽ ബാങ്കിന് സമീപത്തെ വളവിൽ എതിർദിശയിൽ വന്ന ആംബുലൻസുമായി കൂട്ടിയിടിക്കുകയായിരുന്നു. മനോഹരൻ സംഭവസ്ഥലത്തും ശ്യാമിനെ ആശുപത്രിയിലേക്ക് കൊണ്ടുപോകുന്ന വഴിയുമാണ് മരിച്ചത്.
ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണമായി തകർന്നു. കഴിഞ്ഞദിവസം പാങ്കോട്ട് മനോഹരെൻറ വീട്ടിൽ പോയിരുന്ന ശ്യാം ഞായറാഴ്ച രാവിലെ മുത്തച്ഛനെയും കൂട്ടി നടയ്ക്കലെ വീട്ടിലേക്ക് മടങ്ങുംവഴിയായിരുന്നു അപകടം.
മൃതദേഹങ്ങൾ മോർച്ചറിയിൽ. സംസ്കാരം പിന്നീട്. പൂയപ്പള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു. മനോഹരെൻറ ഭാര്യ: രാജമ്മ. മക്കൾ: ഗിരിജ, ഗീത. മരുമക്കൾ: രാമലിംഗം, മണിലാൽ. ശ്യാമിെൻറ സഹോദരി: ഗീതു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.