റാന്നി: കുരുമുളക് പറിക്കുന്നതിനിടെ ഇരുമ്പിെൻറ ഏണി ചെരിഞ്ഞ് 11 കെ.വി ലൈനിൽ തട്ടി തോട്ടം തൊഴിലാളിയായ വീട്ടമ്മക്ക് ദാരുണാന്ത്യം. പേഴുംപാറ പത്താം ബ്ലോക്ക് ഇരവുംമണ്ണിൽ സുജാത(55) ആണ് മരിച്ചത്. ഗുരുതര പരിക്കേറ്റ ഭർത്താവ് രാജേന്ദ്രനെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കൾ പകൽ 12.45യോടാണ് അപകടം.
വീടിന് തൊട്ടടുത്ത പുരയിടത്തിൽ ഇരുമ്പിെൻറ ഏണി ഉപയോഗിച്ച് കുരുമുളക് പറിക്കുകയായിരുന്നു ദമ്പതികൾ. 20 അടി ഉയരമുള്ള ഏണിയിൽ കയറി രാജേന്ദ്രൻ മുളക് പറിക്കുമ്പോൾ ഏണി പെട്ടെന്ന് ചെരിഞ്ഞു. ഏണി വീണത് 11 കെ.വി ലൈനിലേക്കാണ്. ഷോക്കേറ്റ് രാജേന്ദ്രൻ തെറിച്ചുവീണു. എന്നാൽ, ചുവട്ടിൽ ഏണിയിൽ പിടിച്ചുനിന്ന സുജാതക്ക് ഗുരുതരമായി ഷോക്കേറ്റു.
ശരീരമാസകലം കത്തിക്കരിഞ്ഞ അവസ്ഥയിലായിരുന്നു. രാജേന്ദ്രന് കാലിനും മറ്റ് ശരീരഭാഗങ്ങളിലുമാണ് പരിക്ക്. സുജാതയുടെ മൃതദേഹം പോസ്റ്റ്മോർട്ടത്തിന് പത്തനംതിട്ട ജനറൽ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. രാജേന്ദ്രൻ കൂലിപ്പണിക്കാരനാണ്. മക്കൾ: രമ്യ, സൗമ്യ. മരുമക്കൾ: സന്തോഷ്, ഗിരീഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.