വീടിനു തീപിടിച്ചു; ഒൻപതുമാസം പ്രായമുള്ള കുഞ്ഞുൾപ്പെടെ നാലുപേർക്ക് ദാരുണാന്ത്യം

ന്യൂഡൽഹി: ഡൽഹിയിൽ വീടിന് തീപിടിച്ച് ഒൻപത് മാസം പ്രായമുള്ള കുഞ്ഞടക്കം നാലുപേർക്ക് ദാരുണാന്ത്യം. അപകടത്തിൽ രണ്ടുപേര്‍ക്കു പരുക്കേറ്റു. ഗൗരി സോനി (40), മകൻ പ്രഥം (17), രചന (28) ഇവരുടെ ഒൻപതുമാസം പ്രായമുള്ള മകൻ എന്നിവരാണ് മരിച്ചത്. പ്രഭാവതി (70), ഗൗരിയുടെ മകൾ രാധിക (16) എന്നിവർക്കാണ് പരുക്കേറ്റത്.

വെള്ളിയാഴ്ച വൈകിട്ട് ഡല്‍ഹിയിലെ ഷഹ്‌രദാ പ്രദേശത്തായിരുന്നു അപകടം. തീപിടിത്തത്തെ തുടർന്നുണ്ടായ പുകയിൽ ശ്വാസംമുട്ടിയാണ് മരണം. വീടി​െൻറ ഒന്നാംനിലയിൽ സൂക്ഷിച്ചിരുന്ന റബ്ബർ–കട്ടിങ് മെഷീൻ അടക്കമുള്ള ഉപകരണങ്ങൾക്ക് തീപിടിച്ചാണ് അപകമുണ്ടായതെന്നാണ് പ്രാഥമികനിഗമനം. അഗ്നിരക്ഷാസേനയുടെ അഞ്ചോളം യൂണിറ്റുകൾ ചേർന്നാണ് തീ അണച്ചത്.

പൊലീസ് പരിസരവാസികളുടെ സഹായത്തോടെ മൂന്നുപേരെ രക്ഷപ്പെടുത്തി. പിന്നാലെയെത്തിയ അഗ്നിരക്ഷാസേനയാണ് കുഞ്ഞിനെയടക്കം ബാക്കിയുള്ളവരെ പുറത്തെത്തിച്ചത്. ഉടൻ ആശുപത്രിയിലെത്തിച്ചു. എന്നാൽ, നാലു​പേരെയും രക്ഷിക്കാനായില്ല. തീപിടിത്തത്തി​െൻറ കാരണം കണ്ടെത്തുന്നതിനായി അന്വേഷണം ആരംഭിച്ചു.

ഈ വീട് നില നിന്ന നാല് നിലകളുള്ള കെട്ടിടത്തിന് ഒരൊറ്റ ഗോവണി മാത്രമാണുണ്ടായിരുന്നത്, ഏകദേശം 50 ചതുരശ്രയടി വിസ്തീർണത്തിലാണ് കെട്ടിടം നിർമ്മിച്ചിരിക്കുന്നതെന്നും പോലീസ് പറഞ്ഞു. ഇത്, രക്ഷാപ്രവർത്തനത്തെ പ്രതികൂലമായി ബാധിച്ചു. 

Tags:    
News Summary - Infant among 4 killed in Delhi house fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.