ബിജു 

തൃശൂരിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ യുവാവ് മരിച്ചു

ആമ്പല്ലൂർ: മണ്ണംപേട്ടയിൽ ബൈക്ക് അപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. മണ്ണംപേട്ട തെക്കേക്കര ഐനിക്കൽ ബെന്നിയുടെ മകൻ ബിജുവാണ് (23) മരിച്ചത്.

കഴിഞ്ഞ വെള്ളിയാഴ്ച വൈകിട്ട് ഏഴരയോടെ മണ്ണംപേട്ട സെൻ്ററിന് സമീപത്തായിരുന്നു അപകടം. ആമ്പല്ലൂർ ഭാഗത്ത് നിന്ന് വന്നിരുന്ന ബൈക്ക് നിയന്ത്രണം വിട്ട് ഓട്ടോയിൽ തട്ടിയ ശേഷം തെറിച്ചുവീഴുകയായിരുന്നു.

തലക്ക് ഗുരുതരമായി പരിക്കേറ്റ് തൃശൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തിങ്കളാഴ്ച പുലർച്ചെ മരിച്ചു. അമ്മ: ജിനി. വരന്തരപ്പിള്ളി പൊലീസ് മേൽനടപടി സ്വീകരിച്ചു. 

Tags:    
News Summary - A young man died after being injured in a bike accident in Thrissur

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.