അപകടത്തിൽ തകർന്ന വാഹനങ്ങൾ

കോട്ടയത്ത് കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു

കോട്ടയം: കോട്ടയം കാണക്കാരിയിൽ കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർ മരിച്ചു. ഏലപ്പാറ സ്വദേശി ജയദാസ് ആണ് മരിച്ചത്. ഞായറാഴ്ച ഉച്ചക്ക് 12.30തോടെയായിരുന്നു അപകടം. അപകടത്തിൽ ജയദാസ് തൽക്ഷണം മരിച്ചു.

ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിർദിശയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. 

അപകടത്തിൽ ഓട്ടോറിക്ഷ പൂർണമായും തകർന്നു. ജയദാസിന്‍റെ മൃതദേഹം കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിലേക്ക് മാറ്റി.

Tags:    
News Summary - man died in a collision between a car and an auto-rickshaw in Kottayam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.