മലപ്പുറം: മഞ്ചേരിയിൽ വാഹനാപകടത്തില്‍ യുവാവ് മരിച്ചു. കാരാപറമ്പിൽ ബസ്സും സ്കൂട്ടറും കൂട്ടിയിടിച്ചാണ് അപകടമുണ്ടായത്. സ്കൂട്ടർ ഓടിച്ചിരുന്ന അരീക്കോട് ചക്കിങ്ങൽ സ്വദേശി നിയാസ് ചോലക്കൽ ആണ് മരിച്ചത്.
കൊച്ചി പാലാരിവട്ടത്ത് ചക്കരപ്പറമ്പിൽ വാഹനാപകടത്തിൽ ബൈക്ക് യാത്രികരായ രണ്ടുപേർ മരിച്ചു. പുലർച്ചെ ആറ് മണിയോടെയാണ് അപകടം. ഒരേദിശയിൽ വരികയായിരുന്ന കെ.എസ്.ആർ.ടി.സി ബസുകൾക്കിടയിൽ ബൈക്ക് കുടുങ്ങിയാണ് അപകടമുണ്ടായതെന്ന് ദൃക്സാക്ഷികൾ പറയുന്നു. മരിച്ചവരെ തിരിച്ചറിഞ്ഞിട്ടില്ല.
കുന്നംകുളം കുറുക്കൻപാറയിൽ കെ.എസ്.ആർ.ടി.സി ബസും ടോറസും കൂട്ടിയിടിച്ച് 16 പേർക്ക് പരിക്ക്. നാലുപേരുടെ നില ഗുരുതരമാണ്. ഗുരുവായൂരിൽ നിന്ന് കൊട്ടാരക്കരയ്ക്ക് പോവുകയായിരുന്ന ബസും മണ്ണുകയറ്റിവന്ന ടോറസുമാണ് കൂട്ടിയിടിച്ചത്. പുലർച്ചെ നാലോടെയാണ് അപകടം. ടോറസ് കാബിൻ വെട്ടിപ്പൊളിച്ചാണ് ഡ്രൈവറെ പുറത്തെടുത്തത്. ബസ് ഡ്രൈവർക്കും സാരമായി പരിക്കേറ്റു. ഇരുവരെയും തൃശൂർ മെഡിക്കൽ കോളജിലേക്ക് മാറ്റി. പരിക്കേറ്റ യാത്രക്കാരെ വിവിധ ആശുപത്രികളിൽ പ്രവേശിപ്പിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.