തിരൂരിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

തിരൂർ: തിരൂർ-താനൂർ റൂട്ടിൽ നടുവിലങ്ങാടിയിൽ ലോറിയും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. മറ്റൊരാൾക്ക് പരിക്കേറ്റു. തിരൂർ ഏഴൂർ സ്വദേശി മാലപറമ്പിൽ മുഹമ്മദ് കുട്ടിയുടെ മകൻ ശിഹാബ് (32) ആണ് മരിച്ചത്. താനൂർ ഭാഗത്തുനിന്ന് വന്ന മീൻലോറിയും തിരൂർ ഭാഗത്തുനിന്ന് വന്ന സ്കൂട്ടറും കൂട്ടിയിടിക്കുകയായിരുന്നു. വൈകീട്ട് 3.30ഓടെയാണ് അപകടം.

ശിഹാബിന്‍റെ മൃതദേഹം തിരൂർ ജില്ല ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. പരിക്കേറ്റയാളെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശിഹാബിന് ഭാര്യയും രണ്ട് കുട്ടികളുമുണ്ട്. മാതാവ്: ആമിന. പ്രവാസിയായിരുന്ന ശിഹാബ് ഈയടുത്താണ് യു.എ.ഇയിൽ നിന്ന് നാട്ടിൽ വന്നത്.

Tags:    
News Summary - man died in tirur accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.