`വിട്ടുപിരിഞ്ഞത് ജനങ്ങളോട് അടുപ്പിച്ചിരുന്ന എ​​െൻറ പ്രിയപ്പെട്ട സഹായി' മാണി സി കാപ്പന്‍

ഏറ്റുമാനൂരിലുണ്ടായ വാഹനാപകടത്തിൽ പേഴ്സണൽ സ്റ്റാഫ് മരണപ്പെട്ട വാർത്ത ഉൾക്കൊള്ളാൻ കഴിയാതെ മാണി സി കാപ്പൻ. രാഹുൽ ജോബി. `വാഹനം ഓടിക്കുമ്പോൾ ഉള്ള മിതത്വവും, ആളുകളോട് ഇടപെടുമ്പോൾ ഉള്ള ഊഷ്മളതയും രാഹുലിനെ വേറിട്ടു നിർത്തിയിരുന്നു. ഒരു പൊതുപ്രവർത്തകനെ ജനങ്ങളോട് അടുപ്പിക്കുന്നതും അകറ്റുന്നതും അദ്ദേഹത്തോടൊപ്പം ഉള്ള സഹായികളാണ് എന്ന് പലപ്പോഴും പലരും വിലയിരുത്താറുണ്ട്. ആ വിലയിരുത്തൽ ശരിയാണെങ്കിൽ എന്നെ തേടിയെത്തുന്ന ജനങ്ങളോട് എന്നെ അടുപ്പിച്ചിരുന്ന എൻറെ പ്രിയപ്പെട്ട സഹായിയാണ് അകാലത്തിൽ വിട്ടുപിരിഞ്ഞത്​'.

ഫേസ് ബുക്ക് പേജിലൂടെ എം.എൽ.എ പങ്കുവെച്ച കുറിപ്പിന്റെ പൂർണ രൂപം:``എ​െൻറ പേഴ്സണൽ സ്റ്റാഫും യാത്രകളിൽ സഹായി ആയും സാരഥിയായും കൂടെയുണ്ടായിരുന്ന ഊർജ്ജസ്വലനായ ചെറുപ്പക്കാരൻ, രാഹുൽ ജോബി ഏറ്റുമാനൂരിൽ ഉണ്ടായ വാഹനാപകടത്തിൽ മരണപ്പെട്ടു എന്ന വാർത്ത പൂർണമായും ഉൾക്കൊള്ളാൻ എനിക്ക് ആയിട്ടില്ല. വാഹനം ഓടിക്കുമ്പോൾ ഉള്ള മിതത്വവും, ആളുകളോട് ഇടപെടുമ്പോൾ ഉള്ള ഊഷ്മളതയും രാഹുലിനെ വേറിട്ടു നിർത്തിയിരുന്നു. ഒരു പൊതുപ്രവർത്തകനെ ജനങ്ങളോട് അടുപ്പിക്കുന്നതും അകറ്റുന്നതും അദ്ദേഹത്തോടൊപ്പം ഉള്ള സഹായികളാണ് എന്ന് പലപ്പോഴും പലരും വിലയിരുത്താറുണ്ട്. ആ വിലയിരുത്തൽ ശരിയാണെങ്കിൽ എന്നെ തേടിയെത്തുന്ന ജനങ്ങളോട് എന്നെ അടുപ്പിച്ചിരുന്ന എൻറെ പ്രിയപ്പെട്ട സഹായിയാണ് അകാലത്തിൽ വിട്ടുപിരിഞ്ഞത്. തകർന്ന മനസ്സുമായി ഇരിക്കുന്ന അദ്ദേഹത്തിൻറെ കുടുംബാംഗങ്ങളോട് പറയുവാൻ അർത്ഥവത്തായ ആശ്വാസവാക്കുകൾ ഇല്ല എന്നറിയാം... പ്രിയ രാഹുലിന്റെ ആത്മാവിന് നിത്യശാന്തിക്കായി പ്രാർത്ഥിക്കുന്നു.. ആദരാഞ്ജലികൾ​''.

മാണി സി. കാപ്പൻ എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു

കോട്ടയം: മാണി സി. കാപ്പൻ എം.എൽ.എയുടെ പേഴ്സണൽ സ്റ്റാഫ് വാഹനാപകടത്തിൽ മരിച്ചു. വള്ളിച്ചിറ തോട്ടപ്പള്ളിൽ രാഹുൽ ജോബി(24) ആണ് മരിച്ചത്. ഇന്നു പുലർച്ചെ 12.30നു ഏറ്റുമാനൂരിൽ വെച്ചാണ് അപകടമുണ്ടായത്.

രാഹുൽ സഞ്ചരിച്ചിരുന്ന കാറിൽ പിക്കപ്പ് വാനിൽ ഇടിക്കുകയായിരുന്നു. കാറിന്റെ പിൻ സീറ്റിൽ രാഹുൽ ഇരുന്ന ഭാഗത്താണ് വാഹനം ഇടിച്ചത്. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ രാഹുലിനെ കോട്ടയം മെഡിക്കൽ കോളജിൽ പ്രവേശിപ്പിച്ചുവെങ്കിലും ജീവൻ രക്ഷിക്കാനായില്ല. രാഹുലിനൊപ്പമുണ്ടായിരുന്ന മറ്റു രണ്ടുപേർക്കും പരിക്കേറ്റു. 

Tags:    
News Summary - Mani C. Kappan MLA's personal staff died in a accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.