മഞ്ചേശ്വരം: വാഹനാപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന ഉദ്യാവര്‍ സ്വദേശി മരിച്ചു. മഞ്ചേശ്വരം ഉദ്യാവര്‍ ബി.ജെ.എം ക്രോസ് റോഡ് സെയ്ദാനി കോമ്പൗണ്ടിലെ ബി.കെ. മുഹമ്മദ് റഫീഖ് (48) ആണ് മരിച്ചത്.
ഒപ്പമുണ്ടായിരുന്ന ഭാര്യ മിസ്രിയ (39), ബന്ധു അഷ്റഫ് (42) എന്നിവര്‍ മംഗളൂരുവിലെ ആശുപത്രിയില്‍ ചികിത്സയിലാണ്.
തിങ്കളാഴ്ച രാത്രി പത്തരമണിയോടെയാണ് റഫീഖും കുടുംബും കാറില്‍ കുമ്പളയില്‍നിന്ന് മഞ്ചേശ്വരം ഭാഗത്തേക്ക് മടങ്ങുന്നതിനിടെ ജനപ്രിയ ദേശീയപാതയില്‍ വെച്ച് മംഗളൂരു ഭാഗത്തുനിന്ന് കാസര്‍കോട് ഭാഗത്തേക്ക് വരുകയായിരുന്ന തമിഴ്നാട് സ്വദേശികള്‍ സഞ്ചരിച്ച കാറുമായി കൂട്ടിയിടിക്കുകയായിരുന്നു.
ഇടിയുടെ ആഘാതത്തില്‍ നെഞ്ചിന് ഗുരുതരമായി പരിക്കേറ്റ റഫീഖ് ബുധനാഴ്ച പുലര്‍ച്ചെ ദേര്‍ളക്കട്ട യേനപ്പോയ ആശുപത്രിയില്‍വെച്ചാണ് മരിച്ചത്. കുഞ്ഞാമദിെൻറയും ഖദീജയുടേയും മകനാണ്. മക്കള്‍: വൈ. സുല്‍ക്കര്‍, മര്‍ഷിദ്, തസ്രീക്ക്, മഹ്ഷൂഖ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.