മുക്കം: സംസ്ഥാന പാതയിലുണ്ടായ വാഹനാപകടത്തിൽ യുവാവിന് ദാരുണാന്ത്യം. കറുത്തപറമ്പിനും വലിയ പറമ്പിനുമിടയിൽ കോളനിപ്പടിക്ക് സമീപം ഞായറാഴ്ച അർധരാത്രിയാണ് അപകടം. മുക്കം ഭാഗത്തുനിന്ന് വന്ന സ്കൂട്ടറിൽ അരീക്കോട് ഭാഗത്തുനിന്ന് വന്ന മിനി പിക്കപ്പ് വാൻ ഇടിക്കുകയായിരുന്നു. അപകടത്തിൽ പട്ടാമ്പി കരിത്തോലയിൽ മുഹമ്മദ് ഹനീഫയുടെ മകൻ മുഹമ്മദ് ഷിബിൽ (22) മരിച്ചു. ഒപ്പമുണ്ടായിരുന്ന ഷമീം പരിക്കുകളോടെ കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികിത്സയിലാണ്. വിഡിയോഗ്രഫി ജോലിചെയ്തുവരുന്ന ഷിബിലും ഷമീമും വയനാട് ഭാഗത്തുനിന്നും ജോലികഴിഞ്ഞ് പട്ടാമ്പിയിലേക്ക് പോകുന്ന വഴിയാണ് അപകടം സംഭവിച്ചത്. ഉടൻ തന്നെ നാട്ടുകാരും എന്റെ മുക്കം സന്നദ്ധ സേന പ്രവർത്തകരും മുക്കം അഗ്നി രക്ഷാ സേനയും പൊലീസും ചേർന്ന് രക്ഷാപ്രവർത്തനം നടത്തി. പരിക്കേറ്റവരെ ആദ്യം മണാശ്ശേരി കെ.എം.സി.ടി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.