രാമനാട്ടുകര: ടിപ്പറും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു. പെരുമുഖം ആവുത്തൊടി കൊണ്ടേടന്‍ ബിജുവിന്റെ മകന് അനുരാഗ് (17) ആണ് മരിച്ചത്. തിങ്കളാഴ്ച വൈകീട്ട് ആറു മണിക്കാണ് അപകടം. രാമനാട്ടുകരയില്‍നിന്ന് പെരുമുഖത്തെ വീട്ടിലേക്ക് സ്കൂട്ടറിന്റെ പിന്നിലിരുന്ന് വരുകയായിരുന്നു അനുരാഗ്. എതിര്‍ദിശയില്‍നിന്ന് വന്ന ടിപ്പറുമായി കൂട്ടിയിടിച്ചാണ് അപകടം. ഉടന്‍ ചുങ്കത്തെ സ്വകാര്യ ആശുപത്രിയിലും തുടർന്ന് കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിൽ. സേവാമന്ദിരം പോസ്റ്റ് ബേസിക് സ്കൂൾ പ്ലസ് ടു പൊളിറ്റിക്കൽ സയൻസ് വിദ്യാർഥിയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.