മംഗളൂരു: ബൈന്തൂർ മഡിക്കൽ ഉപ്പുണ്ടയിൽ തിങ്കളാഴ്ച വൈകുന്നേരം കടലിൽ നാടൻ വള്ളം മുങ്ങി ഒരാൾ മരിച്ചു. മത്സ്യത്തൊഴിലാളി നാഗേഷ് ഖാർവിയാണ് (41) മരിച്ചത്. സാദ്‍ലി, സതീഷ് എന്നിവരെ കാണാതായി.
എട്ടു പേരുമായി കടലിൽ പോയ വള്ളമാണ് കനത്ത തിരമാലകളിൽപെട്ട് തകർന്ന് മുങ്ങിയത്. ഗുരുതരമായി പരുക്കേറ്റ ഖാർവിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. മറ്റു തൊഴിലാളികൾ നീന്തി കരപറ്റി.
ബൈന്തൂർ തഹസിൽദാർ ശ്രീകാന്ത് ഹെഗ്ഡെ, സർക്ൾ ഇൻസ്പെക്ടർ സന്തോഷ് കൈകിണി, അഗ്നിശമന സേന, കോസ്റ്റ് ഗാർഡ്, കുന്താപുരം ഫിഷറീസ് അസി. ഡയറക്ടർ സുമലത, ബൈന്തൂർ മത്സ്യത്തൊഴിലാളി അസോസിയേഷൻ പ്രസിഡന്റ് ആനന്ദ് ഖാർവി ഉപ്പുണ്ട എന്നിവർ സംഭവ സ്ഥലത്തെത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.