ഗർഭിണിയായ പൊലീസുകാരി ബൈക്കപകടത്തിൽ മരിച്ചു

നാഗർകോവിൽ: നാല് മാസം ഗർഭിണിയായ വനിത പൊലീസ് കോൺസ്റ്റബിൾ ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് മരിച്ചു. വെള്ളിച്ചന്ത പൊലീസ് സ്റ്റേഷനിലെ കോൺസ്റ്റബിളും അമ്മാണ്ടിവിള കട്ടയ്ക്കാട് സ്വദേശിയുമായ ഉഷ(37)യാണ് മരിച്ചത്. ഭർത്താവ്: ചന്ദ്രശേഖർ. ഏഴ് വയസ്സുള്ള ഒരു മകനുണ്ട്.

മണവാളക്കുറിച്ചി കടൽത്തീര റോഡിൽ അമ്മാണ്ടിവിളയ്ക്ക് സമീപം ചൊവ്വാഴ്ച രാത്രിയാണ് അപകടം. ബൈക്കിന്റെ അമിത വേഗമാണ് അപകട കാരണമെന്ന് പൊലീസ് പറഞ്ഞു. ബൈക്ക് ഓടിച്ച മുട്ടം സ്വദേശി അഭിഷേക് ബെക്കട്ട് (19) ഉൾപ്പെടെ മൂന്ന് പേർ പരിക്കുകളോടെ രക്ഷപ്പെട്ടു. സംഭവത്തിൽ മണവാളക്കുറിച്ചി പൊലീസ് കേസെടുത്തു.

മെഡിക്കൽ കോളജ് ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിനുശേഷം മൃതദേഹം ബന്ധുക്കൾക്ക് കൈമാറി. എസ്.പി.ഹരികിരൺ പ്രസാദ് ഉൾപ്പെടെയുള്ളവർ ആദരാഞ്ജലികൾ അർപ്പിച്ചു.

Tags:    
News Summary - Pregnant police constable dies in bike accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.