റോഡിൽ കാൽ വഴുതി വീണു, എഴുന്നേൽക്കാൻ ശ്രമിക്കവേ വാഹനങ്ങൾ ഇടിച്ചു; വയോധികന് ദാരുണാന്ത്യം, സംഭവം കണ്ണൂർ ഇരിട്ടിയിൽ

കണ്ണൂർ: നടപ്പാതയിലൂടെ നടക്കവേ കാൽ വഴുതി റോഡിൽ വീണ വയോധികൻ വാഹനങ്ങൾ കയറി മരിച്ചു. കണ്ണൂർ ഇരിട്ടിയിലാണ് സംഭവം. വ്യാഴാഴ്ച രാത്രിയുണ്ടായ അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നപ്പോഴാണ് അപകടത്തിന്‍റെ ഭീകരത പുറത്തുവന്നത്. റോഡിൽ വാഹനമിടിച്ച് കിടന്നയാളെ കണ്ടിട്ടും നിരവധി വാഹനങ്ങൾ നിർത്താതെ പോയി. തലശ്ശേരി-മൈസൂർ പാതയിലെ കീഴൂരിൽ വച്ചായിരുന്നു അപകടം.

ഇടുക്കി അടിമാലി സ്വദേശി രാജനാണ് മരിച്ചത്. കരിമ്പ് ജ്യൂസ്‌ വില്‍പനക്കാരനായ രാജൻ ജോലി കഴിഞ്ഞ് രാത്രി റോഡരികിലൂടെ നടന്നു പോകുന്നതിനിടെയാണ് കാൽ തെന്നി റോഡിലേക്ക് വീണത്. വീണ സ്ഥലത്തു നിന്ന് എഴുന്നേല്‍ക്കാന്‍ ശ്രമിക്കുന്നതിനിടെ പാഞ്ഞെത്തിയ ഓട്ടോടാക്സി രാജനെ ഇടിച്ച്‌ തെറിപ്പിച്ചു. പരിക്കേറ്റ് രാജന്‍ റോഡില്‍ കിടക്കുമ്പോള്‍ നിരവധി വാഹനങ്ങള്‍ ഇതുവഴി കടന്നുപോയെങ്കിലും ആരും രക്ഷിക്കാൻ ശ്രമിച്ചില്ല. ഇതിന് പിന്നാലെ മറ്റൊരു ലോറി രാജന്റെ ശരീരത്തിലൂടെ കയറിയിറങ്ങി.

പിന്നീട് വന്ന ബസിലെ ഡ്രൈവര്‍മാരാണ് ഇദ്ദേഹത്തെ ആശുപത്രിയിലേക്ക് കൊണ്ടുപോയത്. ആശുപത്രിയിലെത്തിച്ചെങ്കിലും രാജൻ മരിക്കുകയായിരുന്നു. രാജനെ ഇടിച്ച് നിർത്താതെ പോയ വാഹനത്തിനായി പൊലീസ് അന്വേഷണം ഊർജിതമാക്കിയിട്ടുണ്ട്.

Tags:    
News Summary - Rajan adimali accident death kerala iritty

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.