മുംബൈ: മഹാരാഷ്ട്രയിലെ സൈബർ ചൗക്കിൽ അമിതവേഗതയിൽ വന്ന കാർ നിരവധി ഇരുചക്രവാഹനങ്ങളിൽ ഇടിച്ചതിനെ തുടർന്ന് മൂന്ന് പേർ മരിച്ചു. നിരവധി പേർക്ക് പരിക്കേറ്റിട്ടുണ്ട്. കാർ ഓടിച്ചിരുന്ന 72കാരനായ വസന്ത് കഹവാൻ ഉൾപ്പെടെ മൂന്നു പേരാണ് മരിച്ചത്. മരിച്ച മറ്റ് രണ്ട് പേരിൽ പ്രായപൂർത്തിയാകാത്ത ഒരു കുട്ടിയും ഉൾപ്പെടുന്നു.
പരിക്കേറ്റവരെ സിറ്റി ആശുപത്രിയിൽ പ്രവേശിപ്പിച്ചു. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോർട്ട്. അമിത വേഗതയിൽ വന്ന വെള്ള കാർ ഇരുചക്രവാഹനങ്ങളിൽ ഇടിക്കുന്നതിന്‍റെ വിഡിയോ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്.
തലകറക്കം അനുഭവപ്പെട്ട ചവാന് വാഹനത്തിന്‍റെ നിയന്ത്രണം നഷ്ടപ്പെട്ടതാണ് അപകടകാരണമെന്ന് പൊലീസ് സ്ഥിരീകരിച്ചു. അപകടത്തിന് കാരണമായേക്കാവുന്ന എന്തെങ്കിലും ആരോഗ്യപ്രശ്‌നങ്ങൾ ചവാന് ഉണ്ടായിരുന്നോ എന്ന് കണ്ടെത്താനുള്ള അന്വേഷണങ്ങൾ തുടരുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.