മസ്കത്ത്: കനത്ത മഴയിൽ ഒമാനിലെ വടക്കൻ ശർഖിയയിൽ മതിലിടിഞ്ഞ് മരണപ്പെട്ട പത്തനംതിട്ട അടൂർ കടമ്പനാട് സ്വദേശി വടക്ക് നെല്ലിമുകള്‍ തടത്തില്‍ കിഴക്കേതില്‍ സുനില്‍കുമാറിന്റെ മൃതദേഹം വ്യാഴാഴ്ച നാട്ടിലെത്തിത്തിച്ച് വൈകീട്ട് മൂന്നുമണിയോടെ വീട്ടുവളപ്പിൽ സംസ്കരിക്കും. വ്യാഴാഴ്ച പുലർച്ചെ 2.30ന് ഒമാൻ എയറിൽ കൊണ്ടുപോയ മൃതദേഹം രാവിലെ എട്ട് മണിയോടെയാണ് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയത്. ഇൻകാസ്, കെ.എം.സി.സി എന്നീ സംഘടനകളുടെ നേതൃത്വത്തിലാണ് ഒമാനിലെ നടപടി ക്രമങ്ങൾ പൂർത്തിയാക്കിയത്.
വടക്കൻ ശർഖിയ ഗവർണറേറ്റിലെ ബിദിയ സനായയ്യിൽ ഞായറാഴ്ച ഉച്ചക്ക് ഒന്നരയോടെയായിരുന്നു അപകടം. വാദി കുത്തിയൊലിച്ചതിനെതുടർന്ന് ഇദ്ദേഹം നടത്തിയിരുന്ന വർക്ക്ഷോപ്പിന്റെ മതിൽ തകർന്നാണ് മരണം. മഴ തുടങ്ങിയതോടെ കടയടക്കാനായി മറ്റു ജീവനക്കാരോടൊപ്പം പുറത്തിറങ്ങി ഗേറ്റ് പൂട്ടുന്നതിനിടെ വാദി കുത്തിയൊലിച്ചെത്തുകയായിരുന്നു. കടയുടെ മതിലിന് ഒരാളിലേറെ പൊക്കമുണ്ട്.
അതുകൊണ്ടുതന്നെ വാദി കുത്തിയൊലിച്ച് വരുന്നത് കാണാൻ സാധിച്ചിരുന്നില്ല. 15 വർഷത്തോളമായി ബിദിയ സനായയ്യിൽ വർക്ഷോപ്പ് നടത്തിവരികയായിരുന്നു. ദിവ്യയാണ് മരിച്ച സുനിലിന്റെ ഭാര്യ. മകള്‍: സ്വാതി സുനില്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.