ഡോ. എം.സുജാത

ട്രെയിനിലേക്ക് ചാടിക്കയറാൻ ശ്രമിക്കവേ വീണ് ഡോക്ടർക്ക് ദാരുണാന്ത്യം

കോഴിക്കോട്: റെയിൽവെ സ്റ്റേഷനിൽ ഓടുന്ന ട്രെയിനിൽ കയറാൻ ശ്രമിക്കവേ ട്രെയിനിനും പ്ലാറ്റ്ഫോമിനും ഇടയിൽ കുടുങ്ങി ഡോക്ടർക്ക് ദാരുണാന്ത്യം. കണ്ണൂർ റീജനൽ പബ്ലിക് ഹെൽത്ത് ലാബിലെ കൺസൽറ്റന്റ് കോവൂർ പാലാഴി എംഎൽഎ റോഡ് മാക്കണഞ്ചേരി താഴത്ത് ഡോ. എം.സുജാതയാണ് (54) മരിച്ചത്. ഇന്ന് രാവിലെ കോഴിക്കോട് റെയിൽവെ സ്റ്റേഷനിലാണ് സംഭവം.

കണ്ണൂരിലേക്കു പോകാനായി ഇവർ സ്റ്റേഷനിലെത്തിയപ്പോൾ എറണാകുളം– കണ്ണൂർ ഇൻറർസിറ്റി എക്സ്പ്രസ് അവിടെ നിന്ന് പുറപ്പെടുകയായിരുന്നു. കയറാൻ നോക്കിയപ്പോൾ ആർ.പി.എഫ് ഉദ്യോഗസ്ഥൻ തടഞ്ഞു. ഡോക്ടറെ ബെഞ്ചിലിരുത്തി. ഉടനെ ട്രെയിൻ പതുക്കെയായപ്പോൾ ഇവർ ഓടി കയറുകയായിരുന്നു.

അപകടം നടന്ന ഉടൻ തന്നെ റെയിൽവേ ഡോക്ടർ സ്ഥലത്തെത്തി പ്രാഥമിക ചികിത്സ നൽകി. ഉടനെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. കോഴിക്കോട് ബീച്ച് ആശുപത്രി വളപ്പിലെ റീജണൽ പബ്ലിക് ഹെൽത്ത് ലബോട്ടറിയിലും സേവനം അനുഷ്ഠിച്ച ഡോക്ടറാണ് സുജാത.

മണലായ രുഗ്മിണി കോവിലമ്മയുടെയും പരേതനായ വി. ജനാർദനൻ ഏറാടിയുടെയും മകളാണ്. ഭർത്താവ്: ശശിധരൻ (നീലിറ്റ്). മക്കൾ: ജയകൃഷ്ണൻ (സ്വീഡൻ), ജയശങ്കർ (​സോഫ്റ്റ്​വെയർ എൻജിനീയർ -ബംഗളൂരു). സഹോദരൻ: ഡോ. എം. സുരേഷ് (പ്രഫസർ, ഐ.ഐ.ടി, മദ്രാസ്).

Tags:    
News Summary - The doctor met a tragic end when he tried to jump into the train

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.