അരൂര്‍: നായ കുറുകെ ചാടിയതിനെ തുടര്‍ന്ന് ഓട്ടോ മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. അരൂര്‍ ഗ്രാമപഞ്ചായത്ത് 10ാം വാര്‍ഡ് ചന്തിരൂര്‍ വട്ടേഴത്ത് ഷീല (42) ആണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് നാലിന് ചന്തിരൂര്‍ പഴയ പാലത്തിന് സമീപമാണ് അപകടം. മറിഞ്ഞ ഓട്ടോയില്‍നിന്ന് തെറിച്ച ഷീല തലയടിച്ചാണ് വീണത്. ഗുരുതര പരിക്കേറ്റ ഇവരെ ഉടന്‍ എറണാകുളത്തെ സ്വകാര്യാശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
ഓട്ടോയിലുണ്ടായിരുന്ന യാത്രക്കാര്‍ പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ഭര്‍ത്താവ് തോമസ് മരിച്ചതിനെ തുടര്‍ന്ന് കുടുംബം പുലർത്താനാണ് ഇവര്‍ ഓട്ടോ ഓടിച്ചിരുന്നത്. ചന്തിരൂര്‍ പാലം സ്റ്റാൻഡിലെ ഏക വനിതാഡ്രൈവറാണ്.
മക്കള്‍: ലെവിന്‍ തോമസ്, ലെഹ്‌നാ തോമസ്. അരൂര്‍ പൊലീസ് കേസ്സെടുത്തു. മൃതദേഹം പോസ്റ്റ്മാര്‍ട്ടത്തിന് ശേഷം ശനിയാഴ്ച സംസ്‌കരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.