കുറ്റ്യാടി (കോഴിക്കോട്): ഭർത്താവിനൊപ്പം സഞ്ചരിക്കവെ കഴുത്തിലെ ഷാൾ ബൈക്കിെൻറ ചക്രത്തിൽ കുരുങ്ങി തെറിച്ചുവീണ യുവതി മരിച്ചു. കായക്കൊടി പാലോളി മാവിലെപ്പാടി വാഴയിൽ വളപ്പിൽ വിജീഷിെൻറ ഭാര്യ ചന്ദനയാണ് (21) ദാരുണമായി മരിച്ചത്.
വിജീഷിെൻറ വീട്ടിലേക്ക് തൊട്ടിൽപാലം-പാലോളി റോഡിലൂടെ തിരിച്ചു േപാകുകയായിരുന്നു ദമ്പതികൾ. വാളക്കയത്ത് എത്തിയപ്പോൾ ഷാൾ കാറ്റിൽപാറി പിൻചക്രത്തിെൻറ കമ്പികളിൽ കുരുങ്ങുകയായിരുന്നു. ഷാൾ മുറുകി ബൈക്കിൽ നിന്ന് തെറിച്ച് വീണെന്നും കഴുത്ത് മുറിഞ്ഞതായും നാട്ടുകാർ പറഞ്ഞു.
തിങ്കളാഴ്ച വൈകുന്നേരമാണ് സംഭവം. കർണാടക ബന്ദിപ്പൂർ സ്വദേശിയായ ചന്ദനയും നിർമാണ തൊഴിലാളിയായ വിജീഷും രണ്ടു കൊല്ലം മുമ്പാണ് വിവാഹിതരായത്. പരേതനായ നാഗരാജനാണ് ചന്ദനയുടെ പിതാവ്. അമ്മ: മഞ്ജുള. സഹോദരി: ജയപ്രദ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.