പാറശ്ശാല: ലോറിയിടിച്ച് ബൈക്ക് യാത്രികനായ ക്രൈംബ്രാഞ്ച് എസ്.ഐക്ക് ദാരുണാന്ത്യം. പാറശ്ശാല പരശുവെക്കൽ പിണര്‍കാലയില്‍ ഗണപതി ആശാരിയുടെ മകന്‍ സുരേഷ് കുമാറാണ് (55) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം നെയ്യാറ്റിന്‍കര, ആറാലുമ്മൂട് ദേശീയപതയിലാണ് സംഭവം.
തിരുവനന്തപുരത്തെ ഓഫിസില്‍നിന്നും ഡ്യൂട്ടി കഴിഞ്ഞു ബൈക്കില്‍ വീട്ടിലേക്ക് വരുകയായിരുന്ന സുരേഷ്‌കുമാറിനെ ലോറി തട്ടിത്തെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ ബൈക്കില്‍നിന്നും തെറിച്ചുവീണ സുരേഷ്‌കുമാറിന്‍റെ ഹെല്‍മെറ്റ് ഇളകിത്തെറിക്കുകയും ലോറിയുടെ പിന്‍ടയര്‍ തലയിലൂടെ കയറിയിറങ്ങുകയുമായിരുന്നുവെന്ന് നെയ്യാറ്റിന്‍കര പൊലീസ് പറഞ്ഞു.
സംഭവസ്ഥലത്തുെവച്ചു തന്നെ മരണമടഞ്ഞ സുരേഷ്‌കുമാറിന്‍റെ മൃതദേഹം തിരുവനന്തപുരം ജനറല്‍ ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി സംസ്‌കരിച്ചു.
നെയ്യാറ്റിന്‍കര പൊലീസ് ലോറി കസ്റ്റഡിയിലെടുത്ത് കേസ് രജിസ്റ്റര്‍ ചെയ്തു. ഡ്രൈവര്‍ ഓടി രക്ഷപ്പെട്ടു. ഭാര്യ: ബീന. മക്കള്‍: അഭിനവ്, അഭിരാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.