പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു

തിരൂർ: പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ ബൈക്ക് മറിഞ്ഞ് യാത്രക്കാരൻ മരിച്ചു. വെട്ടം രണ്ടത്താണി നാരയണൻ പടി സ്വദേശി കോരച്ചം വീട്ടിൽ പ്രകാശൻ (55) ആണ് മരിച്ചത്. വീട്ടിൽ നിന്ന് തിരൂരിലേക്കുളള യാത്രയിൽ റോഡിലേക്ക് ചാടിയ പൂച്ചയെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ തെക്കനന്നാരയിൽ വെച്ച് പ്രകാശൻ സഞ്ചരിച്ച ബൈക്ക് മറിഞ്ഞ്​ ഗുരുതരമായി പരിക്കേൽക്കുകയായിരുന്നു. 

തുടർന്ന് കോഴിക്കോട് മെഡിക്കൽ കോളേജിൽ ചികിത്സയിലിരിക്കെയാണ്​ മരണം. പിതാവ് : പരേതനായ തങ്ക വേലു. മാതാവ്​: പ്രേമാവതി. ഭാര്യ: സൗഭാഗ്യ. മക്കൾ: വിഷ്ണു, വിജേഷ്. സഹോദരി: ചിത്ര. സംസ്കാരം തിങ്കളാഴ്ച നടക്കും.

Tags:    
News Summary - The passenger died when the bike overturned while trying to save the cat

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.