ആലപ്പുഴ: നഗരത്തിൽ സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് യുവാവ് മരിച്ചു. ആലപ്പുഴ തോണ്ടൻകുളങ്ങര ക്ഷേത്രത്തിനുസമീപം കിയാംപറമ്പ് അനിൽകുമാറിെൻറ മകൻ അരുൺകുമാർ (ലേഖ കണ്ണൻ -26) ആണ് മരിച്ചത്. വെള്ളിയാഴ്ച രാത്രി 7.30ന് ചാത്തനാട് ശ്മശാനത്തിനുസമീപം കിളിയൻപറമ്പിലാണ് സംഭവം.
ഗുണ്ടാസംഘങ്ങൾ തമ്മിെല ഏറ്റുമുട്ടലിന് പിന്നാലെയാണ് ആക്രമണമെന്ന് പറയപ്പെടുന്നു. പൊലീസ് സ്ഥിരീകരിച്ചിട്ടില്ല. കണ്ണെൻറ മുതുകിലാണ് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചത്. ഇത് ബോംബാണെന്നും സൂചനയുണ്ട്. സമീപത്തായി കത്തിയും കണ്ണൻ സഞ്ചരിച്ചെന്ന് കരുതുന്ന കെ.എൽ. 33 കെ. 9868 ബൈക്കും പൊലീസ് കണ്ടെടുത്തു.
കഴിഞ്ഞദിവസം ചാത്തനാട് മേഖലയിൽ ഗുണ്ടസംഘങ്ങൾ ഏറ്റുമുട്ടിയിരുന്നു. ഇതിെൻറ പകതീർക്കാൻ നിരവധി കേസുകളിൽ പ്രതികൂടിയായ അരുൺകുമാറും സംഘവും രാഹുൽ എന്നയാളെത്തേടി സ്ഥലത്തെത്തിയിരുന്നു. ഭീതി പരത്തിയശേഷം മടങ്ങിപ്പോകുേമ്പാഴാണ് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ചതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
രാവിലെ പ്രദേശത്ത് അരുൺകുമാർ ഉള്‍പ്പെടെയുള്ള സംഘം വടിവാളുമായി നടക്കുന്നുവെന്നറിഞ്ഞ് പൊലീസ് എത്തിയെങ്കിലും ഇവര്‍ ഭീഷണിപ്പെടുത്തി തിരിച്ചയക്കുകയായിരുന്നു. ഗുണ്ടസംഘം വീട്ടിലിരുന്ന് മദ്യപിക്കുന്ന വിവരം നാട്ടുകാരാണ് നോര്‍ത്ത് പൊലീസിൽ അറിയിച്ചത്. പിന്നീട് പൊലീസ് ഈ ഭാഗങ്ങളില്‍ പട്രോളിങ് നടത്തിയെങ്കിലും ഇവരെ കിട്ടിയില്ല. രാത്രിയോടെയാണ് സ്‌ഫോടകവസ്തു പൊട്ടിത്തെറിച്ച് മരിച്ചെന്ന വിവരം അറിഞ്ഞത്. കണ്ണെൻറ മൃതദേഹം ആലപ്പുഴ മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. ഭാര്യ: വിനീത. മകള്‍: അവന്തിക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.