പ്രതീകാത്മക ചിത്രം

കൂട്ടുകാർക്കൊപ്പം വെള്ളച്ചാട്ടത്തിൽ കുളിക്കുന്നതിനിടെ യുവാവ്​ വീണു മരിച്ചു

തൊടുപുഴ: മൂലമറ്റം ഇലപ്പള്ളിയിലെ വെള്ളച്ചാട്ടത്തിൽ കൂട്ടുകാർക്കൊപ്പം കുളിക്കുന്നതിനിടെ അപകടത്തിൽ​െപട്ട്​ യുവാവ് മരിച്ചു. ഇടുക്കി കഞ്ഞികുഴി സ്വദേശി റി​േന്‍റാ വർഗീസ് (24) ആണ് മരിച്ചത്. ഇലപ്പള്ളി കൈക്കുളം പാലത്തിലെ വെള്ളച്ചാട്ടത്തിൽ കുളിക്കാൻ ഇറങ്ങിയപ്പോൾ പാറയിൽനിന്നും തെന്നി വീഴുകയായിരുന്നു. നിറയെ പാറക്കൂട്ടങ്ങൾ ഉള്ള ഭാഗത്തായിരുന്നു അപകടം.

കഞ്ഞികുഴിയിലെ തുണിക്കടയിൽ അക്കൗണ്ടന്‍റ്​ ആയ റിേന്‍റാ കൂട്ടുകാർക്കൊപ്പം വെള്ളച്ചാട്ടം കാണാനെത്തിയതായിരുന്നു. അനന്തു രവി, ബിനു കെ.വി, അമൻ സ​ുരേഷ്​ എന്നീ​ സുഹൃത്തുക്കളാണ്​ കൂടെയുണ്ടായിരുന്നത്​.

സുഹൃത്തുക്കൾ തന്നെയാണ്​ അപകടവിവരം പുറത്തുള്ളവരെ അറിയിച്ചത്. റിേന്‍റായെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.



Tags:    
News Summary - The young man fell and died while bathing in a waterfall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.