ചേർത്തല (ആലപ്പുഴ): അപകടത്തെ തുടർന്ന് പാതയോരത്ത് അവശനിലയിൽ കണ്ടെത്തിയ യുവാവ് മരിച്ചു. അന്ധകാരനഴി തറയിൽ ലംബോധരെൻറ മകൻ വിനീഷ് (36) ആണ് മരിച്ചത്.
ദേശീയ പാതയിൽ ചേർത്തല തങ്കിക്കവലക്ക് സമീപത്താണ് വിനീഷിനെ അവശനിലയിൽ കണ്ടത്. ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ബൈക്കിൽനിന്ന് വീണതാണോ മറ്റേതെങ്കിലും വാഹനം ഇടിച്ചതാണോ എന്ന് വ്യക്തമല്ല.
തങ്കി കവലയിലെ മത്സ്യവിൽപ്പന കേന്ദ്രത്തിലേക്ക് വരുമ്പോഴായിരുന്നു അപകടം. കനകമ്മയാണ് മാതാവ്. ഭാര്യ: അജിത. മക്കൾ: അപ്പു, അനന്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.