വിഷ്​ണു, അരുൺ ബാബു, ആദിത്യൻ

ലോറിയും കാറും കൂട്ടിയിടിച്ച്​ സഹോദരങ്ങളടക്കം മൂന്നുപേർ മരിച്ചു

മൂവാറ്റുപുഴ: ലോറിയും കാറും കൂട്ടിയിടിച്ച്​ സഹോദരങ്ങളടക്കം കാർ യാത്രക്കാരായ മൂന്ന് യുവാക്കൾ മരിച്ചു. തൊടുപുഴ പുറപ്പുഴ സ്വദേശികളായ മുക്കിലകാട്ടിൽ രാജേന്ദ്രന്‍റെ മകൻ ആദിത്യൻ (23), കുന്നേൽ ബാബുവിന്‍റെ മകൻ വിഷ്ണു (24), സഹോദരൻ അരുൺ ബാബു (22) എന്നിവരാണ് മരിച്ചത്.

കാറിൽ കൂടെയുണ്ടായിരുന്ന പുറപ്പുഴ മുക്കിലകാട്ടിൽ അമർനാഥ്​ ആർ. പിള്ളയെ (20) ഗുരുതര പരിക്കുകളോടെ കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലർച്ചെ നാലോടെ എം.സി റോഡിൽ തൃക്കളത്തൂർ കാവുംപടിക്ക് സമീപമാണ്​ അപകടം.

കർണാടകയിൽനിന്ന്​ തൊടുപുഴക്ക്​ മടങ്ങുകയായിരുന്നു കാർ യാത്രക്കാർ. ലോറി തൃശൂർ ഭാഗത്തേക്ക്​ വരികയായിരുന്നു.

അപകടത്തിൽപ്പെട്ട വാഹനങ്ങൾ


Tags:    
News Summary - Three people, including brothers, were killed when a lorry and a car collided

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-18 05:50 GMT