റയിൽപാളത്തിൽ കിടന്നുറങ്ങിയ മൂന്ന് യുവാക്കൾ ട്രയിൻ കയറി മരിച്ചു

ബംഗളൂരു: റെയില്‍വേ ട്രാക്കിൽ കിടന്നുറങ്ങുകയായിരുന്ന മൂന്ന് യുവാക്കൾ ട്രയിൻ കയറി മരിച്ചു. ഗംഗാവതി നഗര പരിസരത്താണ് സംഭവം. ഗംഗാവതി നഗർ സ്വദേശികളായ കെ.മൗനേഷ് പട്ടാര (23), വി.സുനില്‍ (23), സി.വെങ്കട്ട് ഭീമനായിക്ക (20) എന്നിവരാണ് മരിച്ചത്.

മൂവരും മദ്യപിച്ചിരുന്നുവത്രെ. റെയില്‍വേ ട്രാക്കിന് സമീപം പാർട്ടി നടത്തിയ ശേഷം ഇവർ പാളത്തില്‍ കിടന്നുറങ്ങുകയായിരുന്നുവെന്നാണ് സൂചന. ഗദഗ് റെയില്‍വേ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു.

Tags:    
News Summary - Three Youth Killed by Train While Sleeping on Tracks in Gangavati

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.