നെടുമങ്ങാട്: ഭർത്താവിനൊപ്പം സ്കൂട്ടറിൽ സഞ്ചരിച്ച വീട്ടമ്മ ടിപ്പർ ലോറി ഇടിച്ച് മരിച്ചു. ആര്യനാട് കുരിയാത്തിയിലായിരുന്നു അപകടം. പനയ്ക്കോട് കുരിയാത്തി രാഖി ഭവനിൽ ജലജ കുമാരി (53) ആണ് മരിച്ചത്. തിങ്കളാഴ്ച രാവിലെ എട്ടു മണിയോടെയായിരുന്നു അപകടം.
ഭർത്താവ് രാജേന്ദ്രൻ ജലജയെ തൊഴിലുറപ്പു ജോലി സ്ഥലത്ത് എത്തിക്കാനായി സ്കൂട്ടറിൽ കൊണ്ടുപോകുമ്പോഴായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന സ്കൂട്ടറിൽ പുതുക്കുളങ്ങരയിലെ ഹോളോ ബ്രിക്സ് കമ്പനിയിലേക്ക് ലോഡുമായി വന്ന ടിപ്പർ ഇടിക്കുകയായിരുന്നു. സ്കൂട്ടറിൽ നിന്ന് തെറിച്ചുവീണ ജലജയുടെ തലയിലൂടെ ടയർ കയറിയിറങ്ങുകയായിരുന്നു.
ഇവർ സംഭവസ്ഥലത്ത് മരിച്ചു. മൃതദേഹം മെഡിക്കൽ കോളജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മക്കൾ: ശ്രുതി, രാഖി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.