കോവളം: തിരുവല്ലത്ത് ബൈക്ക് നിയന്ത്രണം വിട്ട് ബൈപാസിലെ മീഡിയനിൽ ഇടിച്ച് യാത്രികരായ രണ്ടുപേർ മരിച്ചു. പാലോട് പച്ച പാലുവള്ളിയിൽ മോഹനചന്ദ്രെൻറ മകൻ ആദർശ് (20), കല്ലറ പാങ്ങോട് റാസി മൻസിലിൽ കുഞ്ഞാമീെൻറയും ഷീജയുടെയും മകൻ മുഹമ്മദ് റാസി (20) എന്നിവരാണ് മരിച്ചത്.
വെള്ളിയാഴ്ച വൈകീട്ട് പാച്ചല്ലൂർ പനത്തുറ തോപ്പുംപടി ബൈപാസിലാണ് അപകടം. കോവളം ഭാഗത്ത് നിന്ന് തിരുവല്ലം ഭാഗത്തേക്ക് പോകവെ ഇരുവരും സഞ്ചരിച്ചിരുന്ന ബൈക്ക് മീഡിയനിൽ ഇടിച്ച് മറിയുകയായിരുന്നു. തിരുവല്ലം െപാലീസ് ഇരുവരെയും ഉടൻതന്നെ മെഡിക്കൽ കോളജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ആദർശ് മരിച്ചു. ഗുരുതരമായി പരിക്കേറ്റ മുഹമ്മദ് റാസിയെ തീവ്ര പരിചരണ വിഭാഗത്തിൽ പ്രവേശിപ്പിെച്ചങ്കിലും രാത്രി എട്ടോടെ മരിച്ചു. മൃതദേഹങ്ങൾ മോർച്ചറിയിലേക്ക് മാറ്റി.
ആറ്റിങ്ങൽ ഗവ. ഐ.ടി.ഐയിലെ വിദ്യാർഥികളായിരുന്നു ഇരുവരും. അവസാന വർഷ പരീക്ഷ എഴുതുന്നതിനായി പ്രാവച്ചമ്പലത്തെ സെൻററിൽ എത്തിയതാണ് ഇവർ. തിരികെ വീട്ടിലേക്ക് പോകുമ്പോൾ ആണ് അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.