സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാക്കൾ മരിച്ചു

ചെന്നൈ: തിരുപ്പൂരിൽ റെയിൽപാളത്തിന് സമീപത്ത് നിന്നും സെൽഫി എടുക്കുന്നതിനിടെ ട്രെയിൻ തട്ടി യുവാക്കൾക്ക് ദാരുണാന്ത്യം. ഈറോഡ് സ്വദേശികളായ പാണ്ഡ്യൻ (22), വിജയ് (25) എന്നിവരാണ് മരിച്ചത്.

തിരുനെൽവേലി -ബിലാസ്പൂർ ട്രെയിൻ തട്ടിയാണ് അപകടം ഉണ്ടായത്. പാളത്തിന് സമീപം നിന്ന് സെൽഫി എടുക്കുന്നതിനിടെ അതിവേഗതയിലെത്തിയ ട്രെയിൻ ഇരുവരെയും തട്ടുകയായിരുന്നു.

ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ഉടൻ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. സംഭവത്തെക്കുറിച്ച് വിവരമറിഞ്ഞ് തിരുപ്പൂർ റെയിൽവേ പൊലീസ് സ്ഥലത്തെത്തി നടത്തിയ അന്വേഷണത്തിലാണ് സെൽഫിയെടുക്കുന്നതിനിടെ ഇരുവർക്കും ജീവൻ നഷ്ടപ്പെട്ടതായി കണ്ടെത്തിയത്. പൊലീസ് ഇവരുടെ മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി തിരുപ്പൂർ സർക്കാർ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

Tags:    
News Summary - Two youths knocked down by train while taking selfie

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.