മരട്: തൃശൂർ വാടാനപ്പള്ളിയിലുണ്ടായ അപകടത്തിൽ കൊച്ചി മരട് സ്വദേശിനി മരിച്ചു. മരട് കുന്നലക്കാട് ഷിജുവിൻ്റെ ഭാര്യ ജാമിയ (42) ആണ് മരിച്ചത്. ശനിയാഴ്ച കോഴിക്കോട് പോയി തിരിച്ചു വരുന്ന വഴി വാടാനപ്പള്ളിയിൽ വച്ച് സഞ്ചരിച്ചിരുന്ന കാർ അപകടത്തിൽപ്പെടുകയായിരുന്നു.
ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരിച്ചു. കാറിൽ മകളും സഹോദരിയും വാഹനം ഓടിച്ചിരുന്ന അടുത്ത ബന്ധുവുമാണുണ്ടായിരുന്നത്. ഇവർക്ക് പരിക്കേറ്റു.
പോസ്റ്റുമോർട്ടത്തിന് ശേഷം മൃതദേഹം മരടിലെ വീട്ടിലേക്ക് കൊണ്ടുപോയി. ജാമിയയുടെ മകൾ: മിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.