കട്ടപ്പന: പിതാവിന്‍റെ പണിസ്ഥലത്തെത്തിയ എട്ട് വയസ്സുകാരൻ മീൻ പിടിക്കുന്നതിനിടെ പടുതക്കുളത്തിൽ വീണ് മരിച്ചു. കട്ടപ്പന മേട്ടുകുഴി 66 എസ്റ്റേറ്റ് വാഴക്കൽ സൂര്യന്റെ മകൻ പ്രശാന്താണ് മരിച്ചത്. ബുധനാഴ്ച ഉച്ചക്ക് ഒന്നരയോടെയാണ് സംഭവം. സൂര്യൻ മേട്ടുകുഴിയിലെ സ്വകാര്യ എസ്റ്റേറ്റിൽ രണ്ടുദിവസമായി ജോലിയിലായിരുന്നു. ബുധനാഴ്ച പിതാവിനൊപ്പം മകനും പണിസ്ഥലത്തെത്തി. സമീപത്തെ പടുതക്കുളത്തിൽ ചൂണ്ടയിട്ട് മീൻ പിടിക്കുന്നതിനിടെ പ്രശാന്ത് കുളത്തിൽ വീഴുകയായിരുന്നു. മകനെ കാണാതെ പിതാവ് അന്വേഷിച്ച് എത്തുമ്പോൾ വെള്ളത്തിൽ മുങ്ങിക്കിടക്കുന്ന നിലയിലായിരുന്നു.
കട്ടപ്പന അഗ്നിരക്ഷാസേനയെ അറിയിച്ചെങ്കിലും അവരെത്തും മുമ്പ് സമീപവാസികൾ പ്രശാന്തിനെ പുറത്തെടുത്തു. കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിക്കുമ്പോഴേക്കും മരിച്ചു.
കട്ടപ്പന സെന്റ് ജോർജ് എൽ.പി സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിയാണ്. മൃതദേഹം കട്ടപ്പനയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ. മാതാവ്: മുനിയമ്മ, സഹോദരങ്ങൾ: പ്രിയങ്ക, പ്രിയ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.