കഴക്കൂട്ടം: നിയന്ത്രണം തെറ്റിയ ബൈക്ക് പോസ്റ്റിലിടിച്ച് യുവാവ് മരിച്ചു. ശ്രീകാര്യം മണക്കാട്ട് വിളാകം ശിവകൃപയിൽ വത്സല കുമാരൻനായർ-വിജയകുമാരി ദമ്പതികളുടെ മകൻ പി.ജെ. അരുൺ (27) ആണ് മരിച്ചത്.
ശനി പുലർച്ചെ ഒരു മണിയോടെ മൺവിള അരശുംമൂട് റോഡിൽ കാട്ടിൽ സ്കൂളിനു സമീപം അരുൺ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് ഇലക്ട്രിക് പോസ്റ്റിൽ ഇടിക്കുകയായിരുന്നു. തലക്ക് ഗുരുതരമായി പരിക്കേറ്റ അരുൺ മെഡിക്കൽ കോളജ് ആശുപത്രിയിൽ ചികത്സയിലിരികെ രാവിലെ ഏഴുമണിയോടെ മരിച്ചു. ഭാര്യ: ശ്രീക്കുട്ടി. മൃതദേഹം വീട്ടുവളപ്പിൽ സംസ്കരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.