കൂത്തുപറമ്പില്‍ കാറിന് തീപിടിച്ച് യുവാവ്​ മരിച്ചനിലയിൽ

കണ്ണൂര്‍: കൂത്തുപറമ്പ് വലിയവെളിച്ചത്ത് കാറിന് തീപിടിച്ച് യുവാവിനെ മരിച്ചനിലയിൽ കണ്ടെത്തി. മാലൂര്‍ സ്വദേശി സുധീഷാണ് മരിച്ചത്. വലിയവെളിച്ചത്തെ ചെങ്കല്‍ ക്വാറിക്ക് സമീപം ബുധനാഴ്​ച പുലർച്ചയാണ് സംഭവം.

കത്തിയ കാറിന്​ പുറത്താണ്​ കരിഞ്ഞ നിലയിൽ സുധീഷി​െൻറ മൃതദേഹം കണ്ടെത്തിയത്​. കാറ് അഗ്നിക്കിരയാകുന്നത് കണ്ട ചെങ്കല്‍ ക്വാറിയിലെ തൊഴിലാളികളാണ് പൊലീസില്‍ വിവരം അറിയിച്ചത്.

ആത്മഹത്യയാണെന്നാണ് പൊലീസി​െൻറ പ്രാഥമിക നിഗമനം. പൊലീസും ഫയര്‍ഫോഴ്‌സും സ്ഥലത്ത് എത്തിയെങ്കിലും സുധീഷിനെ രക്ഷിക്കാനായില്ല.

Tags:    
News Summary - Young man found dead in Koothuparamba car fire

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-07-18 05:50 GMT