കണ്ണൂർ: താഴെ ചൊവ്വയിൽ ടാങ്കർ ലോറി കടയിലേക്ക് ഇടിച്ചു കയറി ഒരാൾ മരിച്ചു. ദയ മെഡിക്കൽസ് ജീവനക്കാരൻ ഹാരിസ്(25) ആണ് മരിച്ചത്. മംഗലാപുരത്തുനിന്നും പാചക വാതകവുമായി വരികയായിരുന്നു ടാങ്കർ ലോറി. റോഡരികിൽ നിന്നും ഫോൺ ചെയ്യുകയായിരുന്ന ഹാരിസിന് മേൽ ലോറി ഇടിച്ചു കയറുകയായിരുന്നു.
ശനിയാഴ്ച രാത്രി 11.30ന് താഴെ ചൊവ്വ തെഴുക്കിൽപീടികയിലാണ് നിയന്ത്രണംവിട്ട ടാങ്കർ ലോറി ബൈക്കിലിടിച്ച് കടയിലേക്ക് പാഞ്ഞുകയറിയത്. അപകടത്തിൽ മിൽമ ബൂത്ത് പൂർണമായും തകർന്നു. ഇതോടെ പ്രദേശം ഭീതിയിലായി. ഗ്യാസ് ടാങ്കറിന് ചോർച്ചയുണ്ടാകുമെന്ന സംശയത്തിൽ കണ്ണൂരിൽനിന്ന് രണ്ട് അഗ്നിശമന സേന യൂനിറ്റ് എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്. തുടർന്ന് ചോർച്ചയില്ലെന്ന് സ്ഥിരീകരിക്കുകയും ക്രെയിൻ ഉപയോഗിച്ച് ടാങ്കർ മാറ്റുകയുമായിരുന്നു. ടാങ്കറിന് അടിയിൽപെട്ട ആളെ ഏറെ പണിപ്പെട്ടാണ് പുറത്തെടുത്തത്. ടൗൺ പൊലീസ്, എടക്കാട് പൊലീസ്, കൺട്രോൾ യൂനിറ്റ്, എ.സി.പി സ്ട്രൈക് എന്നീ സംഘങ്ങളും സംഭവ സ്ഥലത്തെത്തിയിരുന്നു. അപകടത്തെ തുടർന്ന് ദേശീയപാതയിൽ മണിക്കൂറുകളോളം ഗതാഗതം സ്തംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.