ജോമോൻ
വിഴിഞ്ഞം: ടാങ്കർ ലോറി ബൈക്കുമായി കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ യുവാവിന് ദാരുണാന്ത്യം. ഒപ്പം സഞ്ചരിച്ചയാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. പുത്തൻകട പുന്നനിന്ന വീട്ടിൽ പരേതനായ ജോണിയുടെയും ഗ്ലോറിയുടെയും മകൻ ജോമോൻ (22) ആണ് മരിച്ചത്. പരിക്കേറ്റ പുത്തൻകട യേശുഭവനിൽ യേശുദാസ് (19) നെയ്യാറ്റിൻകര ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും കെട്ടിട നിർമാണ തൊഴിലാളികളാണ്.
ബൈപാസിൽ കൈവൻവിളക്ക് സമീപം കാക്കലക്കാനത്തായിരുന്നു അപകടം. വെള്ളവുമായി തിരുപുറം ഭാഗത്തേക്കുപോയ ടാങ്കർലോറി എതിർ ദിശയിൽനിന്ന് വന്ന ബൈക്കുമായി കൂട്ടിയിടിച്ചാണ് അപകടം. തലക്ക് ഗുരുതര പരിക്കേറ്റ ജോമോൻ തൽക്ഷണം മരിച്ചു.
ജോലിക്ക് പോകാനായി പൂജപ്പുര ഭാഗത്തേക്കുള്ള യാത്രക്കിടെയാണ് അപകടമുണ്ടായത്. ജോമോൾ ഏക സഹോദരിയാണ്. കാഞ്ഞിരംകുളം പൊലീസ് കേസെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.