ജിദ്ദ: ആലപ്പുഴ സ്വദേശിനിയായ നഴ്‌സ് ജിദ്ദയിൽ കോവിഡ് ബാധിച്ച് മരിച്ചു. ചെറുതന സ്വദേശിനി വെന്തേത് വീട്ടിൽ പ്രസന്ന കുമാരി അമ്മ (61) ആണ് മരിച്ചത്.
ന്യൂ അൽജിദാനി ആശുപത്രിയിൽ സ്റ്റാഫ് നഴ്‌സ് ആയി ജോലി ചെയ്യുകയായിരുന്നു. രണ്ടാഴ്ചകൾക്ക് മുമ്പാണ് കടുത്ത പനിയെ തുടർന്ന് ഇതേ ആശുപത്രിയിൽ അഡ്‌മിറ്റ് ചെയ്തത്. പിന്നീട് കോവിഡ് സ്ഥിരീകരിച്ചു.
പിതാവ്: ശിവരാമൻ നായർ. മാതാവ്: മീനാക്ഷി അമ്മ. ഭർത്താവ്: രാജൻ പിള്ള.
മരണാനന്തര നടപടിക്രമങ്ങൾക്ക് കെ.എം.സി.സി വെൽഫെയർ വിങ് നേതാക്കൾ രംഗത്തുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.