ആ​രോ​മ​ൽ

കാ​ണാ​താ​യ വി​ദ്യാ​ർ​ഥി തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ

അ​മ്പ​ല​പ്പു​ഴ: വീ​ട്ടി​ൽ​നി​ന്ന്​ കാ​ണാ​താ​യ വി​ദ്യാ​ർ​ഥി​യെ തോ​ട്ടി​ൽ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി. അ​മ്പ​ല​പ്പു​ഴ തെ​ക്ക് പ​ഞ്ചാ​യ​ത്ത് ആ​മേ​ട സ​ന​ലാ​ല​യ​ത്തി​ൽ സ​ന​ൽ-​സി​ന്ധു ദ​മ്പ​തി​ക​ളു​ടെ മ​ക​ൻ ആ​രോ​മ​ലാ​ണ്​ (16) മ​രി​ച്ച​ത്.

വീ​ടി​ന് ഒ​രു​കി​ലോ​മീ​റ്റ​ർ അ​ക​ലെ ക​രു​മാ​ടി ആ​യു​ർ​വേ​ദ ആ​ശു​പ​ത്രി​ക്ക്​ സ​മീ​പ​ത്തെ തോ​ട്ടി​ലാ​ണ്​ മ​രി​ച്ച​നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്. അ​മ്പ​ല​പ്പു​ഴ ഗ​വ. മോ​ഡ​ൽ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​യാ​ണ്. വെ​ള്ളി​യാ​ഴ്ച രാ​ത്രി 12ഓ​ടെ​യാ​ണ് ആ​രോ​മ​ലി​നെ വീ​ട്ടി​ൽ​നി​ന്ന് കാ​ണാ​താ​യ​ത്.

ബ​ന്ധു​ക്ക​ൾ അ​മ്പ​ല​പ്പു​ഴ പൊ​ലീ​സി​ൽ പ​രാ​തി​ന​ൽ​കി. തി​ര​ച്ചി​ൽ ന​ട​ത്തു​ന്ന​തി​നി​ടെ ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ച നാ​ട്ടു​കാ​രാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്. വ​ണ്ടാ​നം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പോ​സ്​​റ്റ്​​മോ​ർ​ട്ടം ന​ട​ത്തി മൃ​ത​ദേ​ഹം ബ​ന്ധു​ക്ക​ൾ​ക്ക്​ വി​ട്ടു​ന​ൽ​കും. 

Tags:    
News Summary - missing student found dead in stream

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.