മുഹമ്മദ് നവാസ്

മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ അപകടത്തിൽ മരിച്ചു

മനാമ: ആലപ്പുഴ സ്വദേശിയായ മുൻ മുൻ ബഹ്‌റൈൻ പ്രവാസി നാട്ടിൽ വാഹനാപകടത്തിൽ മരിച്ചു. ആലപ്പുഴ പൂന്തോപ്പ് വാർഡ് കല്ലേലി വെളിപറമ്പ് മുഹമ്മദ് നവാസ് (54) ആണ് മരിച്ചത്. ജൂൺ 30 ന് കൊല്ലം വെളിച്ചിക്കാലയിൽ വെച്ച് മുഹമ്മദ് നവാസ് സഞ്ചരിച്ച കാർ നിയന്ത്രണം വിട്ട് പോസ്റ്റിലിടിച്ചായിരുന്നു അപകടം.

കാറിന്റെ പിൻസീറ്റിലിരുന്ന നവാസ് ഗുരുതരമായി പരിക്കേറ്റ് സ്വകാര്യ ആശുപത്രിയിൽ ചികിൽസയിലായിരുന്നു. വെള്ളിയാഴ്ച മരിച്ചു. ഒൻപതു വർഷമായി സിത്രയിലെ ഗൾഫ് ഫൈബർ ഗ്ലാസ് ഫാക്ടറി ജീവനക്കാരൻ ആയിരുന്ന മുഹമ്മദ് നവാസ് ഒരുവർഷം മുമ്പാണ് നാട്ടിലേക്ക് മടങ്ങിയത്. ഭാര്യ: ഷാജിത നവാസ്. മക്കൾ: മാഹീൻ,നബീൽ (ഇരുവരും സൗദി). ഖബറടക്കം വടക്കേ ഷാഫി മുസ്ലിം ജമാഅത്ത് ഖബർസ്ഥാനിൽ നടന്നു.

Tags:    
News Summary - Ex-Bahrain expatriate dies in accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.