പ്ലസ്ടു വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ

ആറാട്ടുപുഴ: പ്ലസ്ടു വിദ്യാർഥി വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി. മുതുകുളം ചേപ്പാട് കന്നിമേൽ പോരൂർച്ചിറയിൽ കൃഷ്ണകുമാറിന്റെയും ശ്രീകലയുടെയും മകൻ ആദിത്യകൃഷ്ണയാണ് (17) മരിച്ചത്. വ്യാഴാഴ്ച രാത്രി ഒൻപതരയോടെയാണ് സംഭവം. കാണാഞ്ഞതിനെ തുടർന്ന് നോക്കിയപ്പോഴാണ് ജനാലയിൽ തൂങ്ങി നിൽക്കുന്നത് കണ്ടത്. ഉടൻ തന്നെ ഹരിപ്പാട് താലൂക്ക് ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും രക്ഷിക്കാനായില്ല. ചേപ്പാട് സി.കെ.എച്ച്.എസ്.എസിലെ പ്ലസ്ടു വിദ്യാർഥിയാണ്. സംസ്‌കാരം ശനിയാഴ്ച 11ന് വീട്ടുവളപ്പിൽ. 

Tags:    
News Summary - Plus two student found hanging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.