ചെങ്ങന്നൂർ.ദമ്പതികൾ സഞ്ചരിച്ച സ്കൂട്ടറിൽ ബൈക്കിലിടിച്ചുണ്ടായ അപകടത്തിൽ ഭർത്താവ് മരിച്ചു ഭാര്യക്ക് പരിക്ക് - ചെങ്ങന്നൂർ ചെറിയനാട് കാർത്തിക്ക് നിവാസിൽ ചെറുവള്ളിൽ വീട്ടിൽ കുട്ടൻ ആചാരി (72) ആണ് മരിച്ചത്. ഭാര്യ വിജയമ്മയെ പരിക്കുകളോടെ തിരുവല്ലയിലെ സ്വകാര്യ മെഡിക്കൽ കോളജാശുപത്രിയിൽ പ്രവേശിപ്പിച്ചു.
തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെ കോഴഞ്ചേരി-മാവേലിക്കര എം കെ, റോഡിൽ ചെറിയനാട് പടനിലം ജങ്ഷനിലാണ് അപകടമുണ്ടായത്. സ്കൂട്ടറിൽ റോഡ് മുറിച്ചു കടക്കുന്നതിനിടെ കൊല്ലകടവിൽ നിന്നും,ചെങ്ങന്നൂർ ഭാഗത്തേക്കു വന്നബൈക്ക്ഇടിക്കുകയായിരുന്നെന്നു പോലീസ് പറഞ്ഞു.
സ്വകാര്യ ആശുപത്രിയിൽപ്രവേശിപ്പിച്ചെങ്കിലും ജീവൻരക്ഷിക്കാനായില്ല. മക്കൾ : ജയകുമാർ , ഹരികുമാർ. മരുമക്കൾ : പുഷ്പ, ശാന്തി. ശവസംസ്കാരം പിന്നീട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.