നെല്ലിന് കീടനാശിനി: യുവകർഷകൻ മരിച്ചു, രണ്ടുപേരുടെ നില ഗുരുതരം

കുമളി: നെൽകൃഷിക്ക് കീടബാധ ഉണ്ടാവാതിരിക്കാൻ മരുന്ന് തളിക്കുന്നതിനിടെ അവശനായി ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവകർഷകൻ മരിച്ചു. തേനി ജില്ലയിലെ ഗൂഢല്ലൂർ, മുനിസ്വാമി കോവിൽ തെരുവിൽ ഗുണശേഖരൻ (42) ആണ് മരിച്ചത്.

കഴിഞ്ഞ 26 ന് വയലിൽ കീടനാശിനി തളിക്കുന്നതിനിടെ അസ്വസ്ഥത അനുഭവപ്പെട്ട ഗുണശേഖരനെ ആദ്യം കമ്പം സർക്കാർ ആശുപത്രിയിലും പിന്നീട് തേനി മെഡിക്കൽ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഗുരുതരാവസ്ഥയിൽ കഴിഞ്ഞിരുന്ന ഗുണശേഖരൻ തിങ്കളാഴ്ചയാണ് മരിച്ചത്. ഗൂഢല്ലൂർ വെട്ടുകാട് ഭാഗത്ത് കൃഷിക്ക് കീടനാശിനി പ്രയോഗം നടത്തുന്നതിനിടെയാണ് മറ്റ് രണ്ട് കർഷകർ തളർന്നുവീണത്.

തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുള്ള ഇവരുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്. കൃഷിയിടത്തിൽ കർഷകർ ഉപയോഗിച്ച കീടനാശിനി സംബന്ധിച്ച് ഗൂഢല്ലൂർ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.

Tags:    
News Summary - Farmer dies after spraying insecticide in field

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.